കുറച്ച് കാലമായി ബ്ലോഗ് വായന കുറവായിരുന്നു. ഇപ്പോഴാണ് ഈ പ്രശ്നങ്ങളെല്ലാം കാണുന്നത്. എന്റെ വല്ല പോസ്റ്റും കേരള്‍സില്‍ വന്നിട്ടുണ്ടോ എന്നറിയില്ല, ഞാന്‍ നോക്കിയപ്പോഴേക്കും അവര്‍ മലയാളം സെക്ഷന്‍ അടച്ചു പൂട്ടിയിട്ടുണ്ടായിരുന്നു. മോഷ്ടിച്ചവയില്‍ എന്റ്റെ വല്ലതും കണ്ടോ കൂട്ടരേ.... :-)
ഈ ബ്ലോഗ് കൂട്ടായ്മയ്ക്ക് ആരംഭം കുറിച്ച സിജിയ്ക്കും, ചുക്കാന്‍ പിടിച്ച ഇഞ്ചിപ്പെണ്ണ്, കണ്ണൂരാന്‍, മയൂര, വല്യമ്മായി തുടങ്ങിയ എല്ലാവര്ക്കും ഭാവുകങ്ങള്‍. സ്ഥിരം അടിപിടികള്‍ക്കും, കരിവാരിത്തേക്കലുകള്‍ക്കും ഇടയില്‍ ഇത്തരം കൂട്ടായ്മകളും ബ്ലോഗര്‍ക്കിടയില്‍ ഉണ്ടാകുന്നു എന്ന അറിവ് സന്തോഷകരമാണ്. അതു കൊണ്ട് - അത് കൊണ്ട് മാത്രം - കേരള്‍സിനോട് ഒരിഷ്ടം തോന്നുന്നു.
കേരള്‍സ്.കോമിനും അതു പോലെ ചെയ്തത് തെറ്റെന്നറിഞ്ഞിട്ടും മന:പൂര്‍വ്വം തിരുത്താത്ത എല്ലാ ധനമോഹികള്‍ക്കുമെതിരെയുള്ള ഈ സന്ധിയില്ലാസമരത്തിന് ഞാനുമെന്റെ പിന്തുണ പ്രഖ്യാപിക്കുന്നു.
References:
http://chithrangal.blogspot.com/2008/06/blog-post_04.html
http://entenaalukettu.blogspot.com/2008/05/blog-post_28.html
http://rithubhedangal.blogspot.com/2008/05/kerals.html
http://rithubhedangal.blogspot.com/2008/05/kerals.html
സസ്നേഹം
ദൃശ്യന്‍
ക്രെഡിറ്റ് കാര്‍ഡ് - ഷോര്‍ട്ട് ഫിലിം ട്രെയിലര്‍
-
ക്രെഡിറ്റ് കാര്‍ഡ് എന്ന എന്റെ പുതിയ ഷോര്‍ട്ട് ഫിലിമിന്റെ ട്രെയിലര്‍.
March Release at www.forumkeralam.com
13 years ago