
ഇനി പത്തുപതിനഞ്ച് മിനിറ്റ് കൂടിയുണ്ട്. ഒരു സിഗററ്റ് എടുത്ത് കൊളുത്തി, ആഞ്ഞാഞ്ഞു വലിച്ച്, അയാള്‍ പദ്ധതി ഒന്നു കൂടി വിശകലനം ചെയ്തു ഉറപ്പ് വരുത്തി. ഇല്ല, ലൂപ്പ്ഹോള്‍സ് ഒന്നുമില്ല. അല്ലെങ്കിലും തന്റെ പ്ലാനിംഗ് തെറ്റാന്‍ സാദ്ധ്യതകള്‍ കുറവാണ്. അത്രയും ശ്രദ്ധയോടെയല്ലേ ഓരോന്നും താന്‍ ചെയ്യാറ്. പതിവു പോലെ ഇന്നലെയും, ചിലത് ഒഴിച്ച് മറ്റെല്ലാ ചാനലുകളും പത്രങ്ങളും ഇത്തരം സംഭവങ്ങള്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എല്ലാം ഒരു ഗവേഷണവിദ്യാര്‍ത്ഥിയുടെ ഉത്സുകതയോടെ താന്‍ പഠിക്കാറുണ്ട്. പദ്ധതികള്‍ നടപ്പാക്കുന്ന രീതിയും പിടിക്കപ്പെടുന്നവന് കാണിച്ച പാളിച്ചകളും തന്റെ ലാപ്പ്ടോപ്പില്‍ സുരക്ഷിതമായ ഒരിടത്ത് സൂക്ഷിക്കുകയും ഇടയ്ക്കിടയ്ക്ക് വായിച്ച് രസിക്കുകയും ചെയ്യാറുണ്ട്. അതു കൊണ്ടൊക്കെയാണ് ഇന്നേ വരെ തന്റെ പ്രവര്‍ത്തികളില്‍ ആര്‍ക്കുമൊരു തുമ്പും ലഭിക്കാത്തത്. അയാള്‍ക്ക് സ്വയം അഭിനന്ദിച്ചു കൊണ്ട് മനസ്സാ ഒന്ന് ചിരിച്ചു!
റോഡിനു മറുവശം ബസ്സ് കാത്തു നില്‍ക്കുന്നവരെ നോക്കി അയാള്‍ സീറ്റിലേക്ക് ചാഞ്ഞു. ഓഫീസ് വിട്ടു പോകുന്ന വീട്ടമ്മമാര്‍. കോഫീഷോപ്പില്‍ കത്തിയടിച്ചിരിക്കുന്ന കോളേജ്കുകുമാരികള്‍. രസിപ്പിക്കാനാവാത്ത ആ കാഴ്ചകളില്‍ നിന്ന് മനസ്സ് വേര്‍പ്പെടുത്തിയെടുത്ത് അയാള്‍ അവളെ കുറിച്ചാലോചിച്ചു. അയാളുടെ ശരീരം കൂടുതല്‍ വിറച്ചു. മൂന്നാഴ്ചയായി അവള് മനസ്സില്‍ കയറിയിട്ട്. ഇതു വരെ പറ്റിയ ഒരു സന്ദര്‍ഭം ഉണ്ടാക്കാനായില്ല. വിചാരിക്കാതെ വന്ന ഓഫീസ് ജോലികള്‍ക്കിടയില്‍ ഇതു തന്നെ ആയിരുന്നു ചിന്ത. രണ്ടാഴ്ചയായി ഈ നേരം ഇവിടെയിരുന്ന് അവളെ നിരീക്ഷിക്കുന്നു. കഴിഞ്ഞ നാലു ദിവസങ്ങളില്‍ സംസാരിക്കുകയും ചെയ്തു. അതു മതി. തനിക്ക് അത്രയും സമയം തന്നെ ധാരാളം!
സ്കൂള്‍ ഗേറ്റ് തുറന്ന് വിദ്യാര്‍ഥികള്‍ പുറത്തേക്ക് വന്നു തുടങ്ങി. കുറഞ്ഞ നിമിഷങ്ങളിലെ ഈ കാത്തിരിപ്പാണ് ദുസ്സഹം. പതുക്കെയൊഴിഞ്ഞ കൂട്ടത്തിനൊടുവില്‍ അവളെ കണ്ടപ്പോള്‍ അയാളുടെ കണ്ണുകള്‍ തിളങ്ങി. നുണക്കുഴികള്‍ മാറ്റ് കൂട്ടുന്ന ചിരിയില്‍, മുട്ടിനുമൊത്തിരി മേലേ അവസാനിക്കുന്ന ഫ്രോക്ക് കാണിച്ചു തരുന്ന വെളുപ്പില്‍, അയാള്‍ സ്വയം മറന്നു. മനസ്സിലെ ലഹരി പതുക്കെ തലയ്ക്കുള്ളില്‍ നിറഞ്ഞു. ശരീരം ആലില പോലെ വിറച്ചു.
ചോക്ലേറ്റ് കയ്യിലെടുത്ത്, കാറിന്റെ വാതില്‍ തുറന്ന് അയാള്‍ മെല്ലെ ആ നാലു വയസ്സുകാരിയുടെ അടുത്തേക്ക് നടന്നു.
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
അയാളുടെ ശരീരത്തിലെ ആഴമേറിയ മുറിവുകളില്‍ നിന്ന് ചോര വാര്‍ന്നു കൊണ്ടേയിരുന്നു. നഗരാതിര്‍ത്തിയിലെ ഒഴിഞ്ഞ ആ കെട്ടിടത്തിനുള്ളില്‍ ഒന്നു ചലിക്കാന്‍ പോലുമാവാതെ അയാള്‍ കിടന്നു.
ഒരായിരം കുപ്പിച്ചില്ലുകള്‍ തുളച്ചിറങ്ങിയ വേദന. മേലാകെ പൊള്ളുന്നു. അരയ്ക്ക് താഴെ കനല് വാരിയിട്ടത് പോലെ വേദന!.
അയാള്‍ പതുക്കെ തല അനക്കാന്‍ ശ്രമിച്ചു. ഇത്തിരി ദൂരെയായ് അവള് കിടക്കുന്നു.
ഭ്രാന്തമായ വീര്യത്തോടെ തന്നെ ആക്രമിച്ച ഈ ജന്തുക്കള്‍ അവളെ ഒന്നു തൊട്ടിട്ടു പോലുമില്ല എന്നത് അയാളെ അത്ഭുതപ്പെടുത്തി.
ഇണയ്ക്കായ് തമ്മില്‍ തല്ലിയും, പരസ്പരം കടിച്ചും പറിച്ചും, നായ്ക്കള്‍ ബഹളം വച്ചു കൊണ്ടേയിരുന്നു. അവയില്‍ ചിലത് തന്റെ ശരീരത്തില്‍ നക്കുകയും തുടകള്‍ക്കിടയില്‍ കടിക്കുകയും ചെയ്യുന്നു. ബഹളങ്ങളില്‍ പങ്കെടുക്കാതെ അരികില്‍ നില്ക്കുന്ന ഒരു വെളുത്ത നായ നക്കിതോര്‍ത്തുന്നത് ചോരയില്‍ കുതിര്‍ന്ന തന്റെ വൃഷണങ്ങളാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു.
കണ്ണുകള്‍ താനേ അടഞ്ഞു പോകുന്നു.
അവള് ഒന്നനങ്ങിയോ? ആ മുഖം ആ നിമിഷത്തിലും അയാളെ മോഹിപ്പിച്ചു.
ഉദ്ധാരണത്തിന്റെയും സ്ഖലനത്തിന്റെയും ഇടയിലെ അവസ്ഥയും മരണവും ഒന്നു പോലെയാണെന്ന് അയാള്‍ക്ക് തോന്നി. കണ്ണുകള്‍ അടയുന്ന വരെ അവളെ തന്നെ നോക്കി അയാള്‍ കിടന്നു.
ഇരകളുടെയും ഇണകളുടെയും പലവിധശബ്ദങ്ങള്‍ ചുറ്റിലും നിറയവേ, വെളുത്ത ആ നായ പതിയെ അയാളുടെ വൃഷണത്തിലേക്ക് പല്ലുകളാഴ്ത്തി.
27 comments:
വേട്ടനായ്ക്കളും ഇരകളും തമ്മിലുള്ള നിലയ്ക്കാത്ത പോരാട്ടാത്തില്‍, ചിലപ്പോള്‍, വേട്ടനായ്ക്കള്‍ ഇരകളാകുന്നു.
വേട്ടയാടപ്പെടുന്നവര്‍ക്ക് വേട്ടയാടുന്നവരെ തിരിച്ചറിയാനുള്ള കഴിവുണ്ടാകട്ടെ.
ഒരു കഥ പോസ്റ്റുന്നു.
സസ്നേഹം
ദൃശ്യന്‍
മാഷേ...
വ്യത്യസ്തമായ ഒരു ചിന്ത....
നന്നായിരിക്കുന്നു.
“വേട്ടയാടപ്പെടുന്നവര്‍ക്ക് വേട്ടയാടുന്നവരെ തിരിച്ചറിയാനുള്ള കഴിവുണ്ടാകട്ടെ.”
വായിച്ചു കഴിഞ്ഞപ്പൊ ഒരു പാട് പത്രവാര്‍ത്തകള്‍ ഓര്‍മ്മയില്‍ വന്ന് ശല്യം ചെയ്യുന്നു...
നല്ല ആശയം..പക്ഷെ, പെട്ടന്നു തീര്‍ന്നു പോയ പോലെ....
(ഒരു സംശയം ..........ശ്രീ ക്ക് ബ്ലോഗ്ഗറില്‍ ആണൊ ജോലി... ?)
ശ്രീ, നന്ദി.
വേട്ടയാടപ്പെടുന്നവര്‍ക്ക് മാത്രമല്ല, നമുക്കെല്ലാം ആ കഴിവുണ്ടാകണം. ചുറ്റുമുള്ള കഴുകന് കണ്ണുകളില്‍ നിന്ന് നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കുകയും സമയം കണ്ടെത്തുകയും ചെയ്യേണ്ടിയിരിക്കുന്നു.
മാളൂസേ,വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
ചില ചിന്തകള്‍ വല്ലാതെ ശല്യം ചെയ്തതു കൊണ്ടാണ്, അതു വരികളാക്കി മാറ്റാന്‍ ശ്രമിച്ചത്.
മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ക്ക് കൊടുക്കുന്ന അമിതപ്രാധാന്യം, അതു മൂലം വഴിതെറ്റി പോകുന്ന ലൈംഗികചിന്തകള്, ‘വേട്ടക്കാര്‍‘ ഒരു പ്രത്യേകസാമ്പത്തികവര്ഗ്ഗത്തില് നിന്നു മാത്രമുണ്ടാകുന്ന ജനുസ്സാണ് എന്ന് പലര്‍ക്കുമുള്ള തെറ്റിദ്ധാരണ,കുഞ്ഞുങ്ങള്‍ക്ക് നല്‍കാതെ ‘പണമായ്’ മാറുന്ന നമ്മുടെയെല്ലാം സമയം-- അങ്ങനെ കുറേയേറെ കാര്യങ്ങള്‍ മനസ്സില്‍ ഒരുമിച്ച് കലഹിച്ചപ്പോള്‍ എഴുതിയതാണ്. അതു കൊണ്ട് തന്നെ കഥയുടെ ഘടനയില്‍ വല്ലാതെ ശ്രദ്ധ ചെലുത്താനായില്ല.
പിന്നെ, അയാളുടെ ചെയ്തികള്‍, പ്ലാനിംഗ്, നായ്ക്കളുടെ ആക്രമണം എന്നിവ കൂടുതല്‍ ദീര്ഘിപ്പിക്കാഞ്ഞതാണ്. ഈ വിഷയം കൂടുതലായ് എഴുതാന്‍ ശ്രമിക്കുന്നത് എന്റ്റെ മനസ്സിന് പ്രശ്നമുണ്ടാക്കുന്നത് പോലെ തോന്നി. കൂടുതല്‍ വിവരണം വായനക്കാര്‍ക്കും പ്രശ്നമായേക്കാം. ചില കാര്യങ്ങള്‍ വായിക്കുന്ന ലാഘവത്തില്‍ എഴുതാനാവില്ലല്ലോ :-(
സസ്നേഹം
ദൃശ്യന്‍
മാഷേ നന്നായി...നല്ല ആശയം... നന്നായിരിക്കുന്നു... മാളു പറഞ്ഞപോലെ ഓര്‍മ്മയില്‍ ചില പത്രക്കുറിപ്പുകള്‍
ഓ:ടോ: മാളൂ ‘ശ്രീ‘ യ്ക്ക് ‘ബ്ലോഗറില്‍‘ അല്ല ജോലി ബാഗ്ലൂര് ‘ഇന്റലില്‍‘...
ഞാനും അവിടെ ഒരു ജോലിയ്ക്കായി ശ്രമിച്ചു കൊണ്ടിരിക്കാ... ബ്ലോഗ് വായിക്കുന്നതിനും ശമ്പളം കിട്ടൂലോ.... അല്ലേ ശ്രീ..
:)
drishay..style ishtapettu..
ദൃശ്യന്‍ മാഷേ...
ആ വിശദീകരണം നന്നായി. ശരിയാണ്, ചിലത് കൂടുതലെഴുതാനും കഴിയില്ല
ഒരു ഓ.ടോ. (ക്ഷമിക്കണേ.... ഇനി ഇല്ല)
ഇട്ടിമാളുവും സഹയാത്രികനും അത് കാര്യായിട്ടു പറഞ്ഞതാണോ അതോ എനിക്കിട്ടൊന്നു താങ്ങിയതാണോ?
ഹിഹി
:)
ബ്ലോഗ് വളരെ നന്നായിട്ടുണ്ട്.
nannayi ezhuthiyittunt...
സ്നേഹപൂര്‍വ്വം
ജയകേരളം എഡിറ്റര്‍
ജയകേരളം കണ്ട് അഭിപ്രായം അറിയിക്കുമല്ലൊ.
http://www.jayakeralam.com
Jayakeralam for Malayalam Stories and Poems
:)
“വേട്ടനായ്ക്കളും ഇരകളും തമ്മിലുള്ള നിലയ്ക്കാത്ത പോരാട്ടാത്തില്‍, ചിലപ്പോള്‍, വേട്ടനായ്ക്കള്‍ ഇരകളാകുന്നു.“
ഇവിടെ സ്മൈലി ഇട്ടാല്‍ വേട്ടനായ ഓടിച്ചിട്ടു കടിക്കും..!
നമൂക്കു വിശമത്തോടെ വായിക്കാം..:(
ഓ:ടോ: ശ്രീ.. ഇട്ടി വെറുതെ പറഞ്ഞതാണെങ്കിലും കൂടപ്പിറപ്പു കാര്യമായ്ട്ടു ത്യെന്നയാ പറഞ്ഞതു..;)
സത്യം പറ.. നീയും ബ്ലോഗ്ഗറും തമ്മില്‍ ഡിഫോള്ഡിഫിക്കേഷന് ഒണ്ടാ..!?
അതിന്റെ മലയാളം അറിയില്ലാ....
കൊള്ളാം. നല്ല ഭാവന. നല്ല എഴുത്ത്.
നന്നായിട്ടുണ്ട് ദൃശ്യാ
ശ്രീയ്യേ ഉവ്വ
:)
ഉപാസന
കഥയിലൂടെയാണെങ്കിലും വേട്ടനായ്ക്കൊരു ശിക്ഷകൊടുക്കാന്‍ കഴിഞ്ഞല്ലോ... കഥ ഇഷ്ടായി.
അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്ക്കും ലിന്ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന് ശ്രമിക്കും.
എം.കെ.ഹരികുമാര്‍
അങ്ങനെ കഥയിലെങ്കിലും പറഞ്ഞ് ആശ്വസിക്കാം.
കഥ നന്നായി ദൃശ്യന്‍.
കഥ നന്നായി!
ചിലപ്പോള്‍ വേട്ടനായ്ക്കളും ഇരയാവുന്നു!
വേട്ടയാടപ്പെടുന്നവര്‍ക്ക് വേട്ടയാടുന്നവരെ തിരിച്ചറിയാനുള്ള കഴിവുണ്ടാകട്ടെ.
ഈ കഥ ഇഷ്ടപ്പെട്ടു. സൂ എഴുതിയിരിക്കുന്നതുപോലെ, കഥയിലെങ്കിലും ഇങ്ങനൊരു മറുപുറം ഉണ്ടായല്ലോ.
സഹയാത്രികാ,
വായനയ്ക്കും വാക്കുകള്‍ക്കും നന്ദി.
മനൂ, നന്ദി.
പ്രയാസീ
വിഷമം എന്നല്ലേ ഉദ്ദേശിച്ചത്, വിശ്രമം എന്നല്ലല്ലോ അല്ലെ? :-) നന്ദീട്ടോ.
വാല്മീകി,
ഭാവന ആകരുതേ എന്നാണെന്റ്റെ ചിന്ത. നിയമവ്യവസ്ഥിതിയിലൂടെയല്ല്ലാതെ വരുന്ന ഇത്തരം ശിക്ഷാനടപടികള്‍ യാഥാര്‍ഥ്യമാകട്ടേ എന്നു വെറുതേ ഒരാഗ്രഹം. നന്ദി.
ഉപാസനേ, :-)
കിനാവേ, ശരിയാണ്. അങ്ങനെയെങ്കിലും ഒന്നശ്വസിക്കാനായെങ്കില്....
സസ്നേഹം
ദൃശ്യന്‍
ആശ്വസിക്കാനായി അവസരങ്ങള്‍ തേടുന്ന നാം! സൂ, ശാലിനീ, നന്ദി. :-)
ധ്വനീ, താങ്ക്സ്ട്ടോ...വായനയ്ക്കും വാക്കുകള്‍ക്കും.
ആരോ ഒരാള്‍, ജയകേരളം എഡിറ്റര്‍, ആഷ, ഹരികുമാര്‍, ശ്രീ - നന്ദി :-)
സസ്നേഹം
ദൃശ്യന്‍
വേട്ടയാടപെടുന്നവരെക്കുറിച്ചുള്ള കഥ വായിച്ചു...ഒരു ദിവസത്തെ ഉറക്കം നഷ്ട്പ്പെട്ടു...കൂടെ ഒരു പാക്കറ്റ് സിഗരറ്റും..വേറെ എന്തു ചെയ്യാന്‍ :(
'വേട്ടയാടപ്പെടുന്നവര്‍ക്ക് വേട്ടയാടുന്നവരെ തിരിച്ചറിയാനുള്ള കഴിവുണ്ടാകട്ടെ'നല്ല ആശയം!നന്നായിരിക്കുന്നു. കഥയിലെങ്കിലും ഒന്നiശ്വസിക്കാനായെങ്കില്....
നന്ദി മഹേഷ്.
വേട്ടക്കാരെയും ഇരകളെയും തിരിച്ചറിയാന്‍ കഴിയാതെ, അഥവാ അതിനു കഴിഞ്ഞാലും പ്രതികരിക്കാന്‍ മടിക്കുന്ന നമുക്ക് കഥയിലൂടെ ആശ്വാസം കണ്ടെത്താം അല്ലേ :-(
സസ്നേഹം
ദൃശ്യന്‍
ദൃശ്യാ,
ചെറുതെങ്കിലും അര്ത്ഥഗര്ഭം. കഥയുടെ കാഴ്ചപ്പാട് നന്നേ ഇഷ്ടപ്പെട്ടു.
ബിനു
എന്തോ ഈ കഥ എനിക്കൊട്ടും പിടിച്ചില്ല....... ഒരു ultra modernism ഫീല്‍ ചെയ്തു. itz not b'coz of de matter,but de way u presented it.. ഒരു അന്തവും കുന്തവും ഇല്ലാതതു പോലെ............ ...and u know i'm still a narrow minder ,still loves de normal style, മാറ്റങ്ങള്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ല എന്ന് സാരം....... :-)
nice blog
നന്ദി സമയം.
സസ്നേഹം
ദൃശ്യന്‍
Post a Comment