പിരിയുന്ന നേരത്ത് മൌനങ്ങള്‍ കരയുമ്പോള്‍
സൌഹൃദപുഷ്പങ്ങളാകെയുലയുമ്പോള്‍
വിരഹത്തിന്‍ ഗ്രീഷ്മത്തിലെന്‍ ചിത്തം മൊഴിയുന്നു
പോവരുതെ നിങ്ങളീ ഹൃത്തടം വിട്ടെങ്ങും
ഒത്തിരി വേദന നല്‍കുവതെങ്കിലും
വേണമീ ദീപ്തമാം സാന്ത്വനമെന്നെന്നും
കരയിക്കുമെങ്കിലുമെന്‍ ജീവമാത്രകള്‍
നിറയുന്ന നിശ്വാസത്തിലീ നിങ്ങളില്ലയോ
പിരിയുന്നതെങ്ങിനെ ഞാനുമെന്‍ ഓര്‍മ്മകളും
സൌഹൃദമെന്തെന്നറിയിച്ച നിങ്ങളെ!!!
ക്രെഡിറ്റ് കാര്‍ഡ് - ഷോര്‍ട്ട് ഫിലിം ട്രെയിലര്‍
-
ക്രെഡിറ്റ് കാര്‍ഡ് എന്ന എന്റെ പുതിയ ഷോര്‍ട്ട് ഫിലിമിന്റെ ട്രെയിലര്‍.
March Release at www.forumkeralam.com
13 years ago
No comments:
Post a Comment