എത്ര ശ്രമിച്ചിട്ടും വേര്‍പെടാനാകാത്ത
ഇഷ്ടമല്ലാത്തൊരീയിഷ്ടം
ഏവരും കേള്ക്കാതുറക്കെയോതീടുന്ന
ഇമ്പമാര്ന്നൊരീയിഷ്ടം
മറുവാക്കു ചൊല്ലാതെ പോയൊരെന്നോര്മ്മകള്
ഒരുമിച്ചരികെ വരുമ്പോള്‍
മൌനം മരവിച്ചു നില്‍ക്കുമിടങ്ങളില്‍
മുല്ലകള്‍ പൂത്ത സുഗന്ധം
ഇഷ്ടത്തിന് മുല്ലകള്‍ പൂത്ത സുഗന്ധം
ഈ കൂട്ടുകൂടലിന്നന്ത്യമൊരു നൊമ്പര-
വേര്പാടെന്നറികിലും സ്നേഹിതേ
അകലെയെങ്കിലും അരികിലെന്നറിയുവാന്
വേണമീ മധുരമാം നിമിഷങ്ങളെന്നുള്ളില്
കരളുകള്‍ പിടയുന്നൊരീ വേദനയും
ഓര്ത്തിരിക്കുവാനാ മന്ദഹാസവും
വേണമീ സുന്ദരമാത്രകളെന്നെന്നുമോര്മ്മയില്
ക്രെഡിറ്റ് കാര്‍ഡ് - ഷോര്‍ട്ട് ഫിലിം ട്രെയിലര്‍
-
ക്രെഡിറ്റ് കാര്‍ഡ് എന്ന എന്റെ പുതിയ ഷോര്‍ട്ട് ഫിലിമിന്റെ ട്രെയിലര്‍.
March Release at www.forumkeralam.com
13 years ago
2 comments:
നന്നായിട്ടുണ്ട് സുഹൃത്തെ. എവിടെയൊ കേട്ട് മറന്നത് പോലെ. ഒരുപക്ഷെ ഗൃഹാതുര സ്മരണകള്‍ ഉണര്‍ന്നത് കൊണ്ടാവാം.
ഇഷ്ടം ഇഷ്ടമായി. :) സ്വാഗതം.
പുതിയ ആള് ആണെങ്കില്‍ ഇത് നോക്കൂ.
http://ashwameedham.blogspot.com/2006/07/blog-post_28.html
Post a Comment