Sunday, March 11, 2007

രണ്ടു തവളകള്‍

സ്കൂള്‍ ജീവിതകാലത്ത് പാടി പാടി നടന്നൊരു പാട്ട്, ഒത്തിരി കാലത്തിന് ശേഷം കേട്ടപ്പോള്‍, ആ വരികള്‍ വെറുതെ ഒന്നു പോസ്റ്റണം എന്ന് തോന്നി. മയങ്ങി കിടക്കുന്ന, നിങ്ങളുടെ ചില ഓര്‍മ്മകളെ ഇതുണര്‍ത്തുമെങ്കില്‍, ഞാന്‍ ഹാപ്പി!!!! നിങ്ങളുടെ കുട്ടികളെ പാടി കേള്‍പ്പിച്ചാല്‍ അവരും ഹാ‍പ്പി ആകുമായിരിക്കും, അല്ലേ?
(
ഇതിന്റെ പേരില്‍ കോപ്പിറൈറ്റ് ലംഘനമെന്ന് ബോര്‍ഡും പിടിച്ച് ആരും ഇങ്ങു വന്നേക്കരുത്,
പറഞ്ഞേക്കാം!!!)
“കൊടിയ വേനല്‍ക്കാലം...“ ഇവിടെ കേള്‍ക്കാം

രണ്ടു തവളകള്‍


കൊടിയ വേനല്‍ക്കാലം
കുളങ്ങള്‍ വറ്റിയ കാലം

കുതിച്ചും ചാടിയും രണ്ടു തവളകള്‍

കുണ്ടുകിണറ്റിന്നരികില്‍ വന്നു

ദാഹനീരിനായ് ദാഹനീരിനായ്

തുള്ളി വെള്ളം കണ്ടു തവളകള്‍
തുള്ളി തുള്ളി ചാടി

മൂത്ത തവള പറഞ്ഞു
അനിയാ
മുങ്ങാംകുഴികളിടാം ചാടാം ഒന്നിച്ചു ചാടാം

ഉള്ള വെള്ളം മുഴുവന്‍ നമ്മുടെ സ്വന്തമാക്കാം
നമ്മുടെ സ്വന്തമാക്കാം

ഒന്നു ചിന്തിച്ചിളയ തവളയും
വിക്കി വിക്കി പറഞ്ഞു

വേണ്ട ചേട്ടാ വേണ്ട വെറുതെ

കുഴപ്പം കാട്ടരുതെ ചാകാന്‍ ഒരുങ്ങിടല്ലേ

വെയില്‍ തുടര്‍ന്നാല്‍ കിണര്‍ വരണ്ടാല്‍

ഗതിയെന്താകും നമ്മുടെ ഗതിയെന്താകും

11 comments:

salil | drishyan said...

സ്കൂള്‍ ജീവിതകാലത്ത് പാടി പാടി നടന്നൊരു പാട്ട്, ഒത്തിരി കാലത്തിന് ശേഷം കേട്ടപ്പോള്‍, ആ വരികള്‍ വെറുതെ ഒന്നു പോസ്റ്റണം എന്ന് തോന്നി. മയങ്ങി കിടക്കുന്ന ചില നിങ്ങളുടെ ചില ഓര്‍മ്മകളെ ഇതുണര്‍ത്തുമെങ്കില്‍, ഞാന്‍ ഹാപ്പി!!!!
(ഇതിന്റെ പേരില്‍ കോപ്പിറൈറ്റ് ലംഘനമെന്ന് ബോര്‍ഡും പിടിച്ച് ആരും ഇങ്ങു വന്നേക്കരുത്, പറഞ്ഞേക്കാം!!!)

സസ്നേഹം
ദൃശ്യന്‍

ആവനാഴി said...

ദൃശ്യാ,

“കൊടിയ വേനല്‍ക്കാലം .......ഗതിയെന്താകും നമ്മുടെ ഗതിയെന്താകും”

അതു ശരി. ഈ പാട്ടാ പാടിക്കോണ്ടുനടന്നത്? നല്ല പാട്ട്.

ഇനി ഞാന്‍ ഷ്കോളില്‍ പടിക്കുമ്പോള്‍ പാടിക്കൊണ്ടു നടന്ന പാട്ട് ഇതാ താഴെ കൊടുക്കുന്നു:

ആകാശം ഋതുമതിയായപ്പോള്‍ ചെങ്കദളിപ്പഴമാണെന്നു തോന്നിയോ പെണ്‍കിളീ,
ആ ചെങ്കദളിപ്പഴത്തെ നീയെന്താ കൊത്താത്തൂ, എന്തുകൊണ്ടു കൊത്തിക്കൊത്തി തിന്നാത്തൂ
പാത്തുമ്മ കണ്ടാ‍ല്‍ നിന്നെ കൊത്തിയോടിക്കുമെന്നു തോന്നിയിട്ടോ?
അതോ ഹിരോഷിമ‍ ഹൈഡ്രജന്‍ ബോംബിട്ടു തകര്‍ന്നടിഞ്ഞപ്പോള്‍
അതിലെ ധൂളികളില്‍നിന്നൊരു ധൂളി
അങ്ങു കടലും താണ്ടി ബംഗാള്‍ ഉള്‍ക്കടലും കടന്നു
ബംഗാളിലെ കമ്മ്യൂണിസ്റ്റുചെകുത്താന്മാരെ കണ്ടു
പേടിച്ചു വിറച്ച് കേരളമെന്ന ദൈവത്തിന്റെ നാടായ
അസുരഭൂമിയില്‍ വന്നിറങ്ങി എന്റെ ചെങ്കദളിത്തോട്ടത്തിലെ ചെങ്കദളിവാഴയില്‍ കയറി റേഡിയേഷനെന്ന മഹാവിപത്തു വിതച്ചിട്ടോ?
പറയൂ പെണ്‍കിളീ.

salil | drishyan said...

മൈ ഗോഡ്!!! ഇത്ര കട്ടിയുള്ള പാട്ടുകളാണോ കുട്ടിക്കാലത്ത് പാടിയിരുന്നത് ആവനാഴ്യേ?

കൊടിയ വേനല്‍ക്കാലം ഇവിടെ കേള്‍ക്കാം - http://music.cooltoad.com/music/song.php?id=121322

സസ്നേഹം
ദൃശ്യന്‍

സുല്‍ |Sul said...

ദൃശ്യാ,

പാട്ടു നല്ലതു തന്നെ. കോപിറൈറ്റ് പറയുവല്ല കേട്ടൊ. തരംഗിണി പുറത്തിറക്കിയിട്ടുണ്ട് ഈ പാട്ട്. യേശുദാസിനിത് എവിടുന്ന് കിട്ടി എന്ന് എനിക്കറിയില്ല. ഇതില്‍ കുട്ടിയുടെ സ്വരം യേശുദാസിന്റെ മകന്റേതാണ്.

-സുല്‍

വേണു venu said...

ദൃശ്യന്‍‍,
പാട്ടു കേട്ടു കൊണ്ടു് വരികള്‍‍ വായിച്ചപ്പോള്‍‍ ഒരോര്‍മ്മയുടെ ചിന്തു്!
വള്ളിനിക്കറിട്ടു് ഇടവഴിയുടെ ഇരുവശവുമുള്ള ചാലുകളിലൂടെ കുതിച്ചു പായുന്ന ഇടവപ്പാതിയെ നോക്കിയിരുന്നതു്.:)

salil | drishyan said...

സുല്‍,
അറിയാം. ഞാനും കേട്ടിട്ടുള്ളത് യേശുദാസ് പാടിയിട്ടുള്ളതാ... http://music.cooltoad.com/music/song.php?id=121322 ഇവിടെ അതിന്‍‌റ്റെ കോപ്പി ഉണ്ട്.

വേണു, സന്തോഷം.

സസ്നേഹം
ദൃശ്യന്‍

Areekkodan | അരീക്കോടന്‍ said...

നന്നായിരിക്കുന്നു

ആവനാഴി said...

ദൃശ്യാ,
ഇന്നത്തെ ചില പാട്ടുകള്‍ കണ്ടപ്പോള്‍ എഴുതിപ്പോയതാണു.

സത്യത്തില്‍ ഞാന്‍ പ്രൈമറി സ്കൂള്‍ പ്രായത്തില്‍ പാടിക്കൊണ്ടു നടന്നത് “ കാക്കേ, കാക്കേ കൂടെവിടെ ..” എന്ന പാട്ടായിരുന്നു.

യൌവനം വന്നുദിച്ചപ്പോള്‍ “ പാരിജാതം കണ്‍‌മിഴി തുറന്നു, പവിഴമുന്തിരി പൂത്തുവിരിഞ്ഞു, നീലോല്‍പ്പലമിഴി നീലോല്‍പ്പലമിഴി നീമാത്രമെന്തിനുറങ്ങി..” തുടങ്ങിയ ഗാനങ്ങളിലേക്കു താവളം മാറ്റി.

പാട്ടിന്റെ ലിങ്കിനു നന്ദി. ലിങ്കു നോക്കിയപ്പോള്‍ റെജിസ്റ്റര്‍ ചെയ്യണം. ജോലിക്കു പോകേണ്ട സമയമായതുകൊണ്ട് പിന്നെയാകാം എന്നു വിചാരിക്കുന്നു. കേട്ടിട്ട് കമന്റിടാം.

salil | drishyan said...

നന്ദി അരീക്കോടന്‍.

ആവനാഴീ, താങ്കള്‍ പറഞ്ഞത് മനസ്സിലാക്കുന്നു.
സിനിമകള്‍, പാട്ടുകള്‍ എന്നിവയുമായി മിക്കപ്പോഴും ചില ഓര്‍മ്മകള്‍ ലിങ്ക് ചെയ്തിരിക്കും. ഉദാഹരണത്തിന് ചില മുഖങ്ങള്‍, സിനിമ കണ്ട തിയേറ്റര്‍, കാലഘട്ടം, സംഭവങ്ങള്‍ അങ്ങനെ പലതും.

‘കൊടിയവേനല്‍ കാലം’ രജിസ്റ്റര്‍ ചെയ്യാതെ ഇവിടെ നിന്ന് ഡൊണ്‍ലോഡ് ചെയ്യാം.
http://www.fileden.com/files/2007/2/15/777087/KodiyaVenalKaalam.mp3

സസ്നേഹം
ദൃശ്യന്‍

ഏറനാടന്‍ said...

ദൃശ്യന്‍ഭായ്‌... ഗതകാലസ്മരണയും കുട്ടിക്കാലവും അയവിറക്കാന്‍ അവസരമുണ്ടാക്കിയതില്‍ റൊമ്പനന്ദ്രി..

ഈ പാട്ടും വേറേ പലപാട്ടുകളും തലയിലൂടെ മൂളിപറന്നുയരുന്നു.

"ചക്കിടമുണ്ടന്‍ താറാവേ
കുട്ടിതാറാവേ.."

"പണ്ടൊരു മുയലച്ചന്‍.."

"പാട്ടുപാടിയുറക്കാം ഞാന്‍ താമരപൂം പൈതലേ.."

ആഹഹാ.. അക്കാലം തരുമോ ഈശ്വരാ..

salil | drishyan said...
This comment has been removed by the author.