Thursday, March 15, 2007

പറയാത്ത വേദന


അറിയാതെ പോയ ഒരു മനസ്സ് പതിയെ അകലുമ്പോള്‍, ആരും കാണാതെ ഒരു നെടുവീര്‍പ്പ് !






കരിമണികണ്‍കളില്‍ തിളക്കവും കണ്ടീല

കരിവളകൂട്ടത്തില്‍ കിലുക്കവും കേട്ടീല

ചിരിക്കുവാനാകാതെ ചിരിക്കുന്ന ചുണ്ടുകളില്‍

പറയുവാനാകാത്ത ഒത്തിരി കാര്യങ്ങള്‍

വായിപ്പൂ ഞാന്‍ സഖേ, കേള്‍പ്പൂ നിന്‍ പിന്മൊഴി.

എത്ര നാള്‍ കാണ്‍കിലും എത്ര വാക്കോതിലും
ചൊല്ലുവാനാകില്ല
, നിന്നെ അറിയിക്കാനാകില്ല
കരളുകള്‍ കൊത്തിപ്പറിക്കെ ഞാനറിയുമീ വേദന!
എതോ കാണാക്കരങ്ങളെന്‍ സ്വപ്നത്തിന്‍
‍ചിറകുകള്‍ അരിയവേ ഞാനറിയുമീ വേദന!

ഒരു മയില്‍പ്പീലി പോല്‍ ആകാശച്ചെരിവു പോല്‍
ചേലൊത്ത ഓര്‍മ്മകള്‍ അന്യമായ് തീരവേ,
ആത്മാവിന്നാഴത്തില്‍ ആരാരും കാണാത്ത,
ഏതൊരറിവിനും മീതെയായ് ഞാനറിയുമീ വേദന!

ഇനിയും പറയുവാനാകാത്ത ഒത്തിരി കാര്യങ്ങള്‍
‍അറിയുന്നു ഞാന്‍ സഖേ, കേള്‍പ്പൂ നിന്‍ പിന്മൊഴി.

4 comments:

ഇട്ടിമാളു അഗ്നിമിത്ര said...

അദൃശ്യനാം ദൃശ്യാ.... ഇതാണോ ബൂലോകത്തെ കാണാത്ത കേള്‍ക്കാത്ത കഥകള്‍ .. പാവം പിന്മൊഴി.. അതിലിന്നു ഭാരതപുഴയിലെ ഒഴുക്കുപോലാ കമന്റുകള്‍ .. കഷ്ടം ...

Mahesh Cheruthana/മഹി said...

ദൃശ്യാ.... അഭിനന്ദനങ്ങള്‍ !!!!!!!!!!!!!!

salil | drishyan said...

അറിയാതെ പോയ ഒരു മനസ്സ് പതിയെ അകന്നു പോകുമ്പോള്‍, ആരും കാണാതെ ഒരു നെടുവീര്‍പ്പ് !

സസ്നേഹം
ദൃശ്യന്‍

സു | Su said...

ദൃശ്യാ :) പറയാത്ത വേദന നന്നായിട്ടുണ്ട്. പറയാത്തതിനാല്‍ അറിയാതിരിക്കുന്നില്ല വേദന. അല്ലേ?