“ഹലോ”
“ഹലോ”
“ആ വിനയേട്ടാ, സുധിയാണ്. എന്തൊക്കെയുണ്ട് വിശേഷം? ഹൌ ആര് യൂ?”
“ഞാനോ...? ഗ്രേറ്റ്!”
“ഇപ്പൊ ലക്ഷ്മി എന്നെ വിളിച്ചിരുന്നു.”
“ങ്ഹും”
“ഇന്നു രാവിലെ സൂര്യേച്ചി ലക്ഷ്മിയെ വിളിച്ചിരുന്നൂത്രേ.”
“ങ്ഹും”
“അവര്‍ ഒരുപാട് നേരം സംസാരിച്ചു. അവസാനം സൂര്യേച്ചി കുറേ കരഞ്ഞു.”
“ങ്ഹും”
“വിനയേട്ടാ, എന്താ പ്രശ്നം?”
“എന്ത് പ്രശ്നം?”
“എന്താ വിനയേട്ടന്റെ പ്രശ്നം?”
“എനിക്കെന്തു പ്രശ്നം?”
“കഴിഞ്ഞ ആഴ്ച കണ്ടപ്പോഴും ചോദിക്കണമെന്നു വിചാരിച്ചു. കുറെ നാളായി ഞാനും ശ്രദ്ധിക്കുന്നു. വിനയേട്ടന് ആകെ മാറിയിരിക്കുന്നു. ജോലി ചെയ്യുന്നത്, സംസാരിക്കുന്നത്, നടക്കുന്നത്, ചിന്തിക്കുന്നത്.... എല്ലാം, എല്ലാം പഴയ വിനയേട്ടനെ പോലെ അല്ല. എന്തു പറ്റി, വിനയേട്ടാ? എനി പ്രോബ്ലം?“
“എന്തു പറ്റാന്‍? എനിക്കൊന്നും പറ്റിയില്ല.”
“ആരോടാ വിനയേട്ടാ പറയുന്നത്? എത്ര കാലമായി ഞാന്‍ വിനയേട്ടനെ കാണാന്‍ തുടങ്ങിയിട്ട്?”
“എത്ര കാലമായി?”
“ഇനി അതും ഞാന്‍ പറയണോ?”
“വേണ്ട.”
“പിന്നെ, എന്താ വിനയേട്ടന്റെ മനസ്സില്‍? ഇത്രയ്ക്കും മാറാന്‍ മാത്രം എന്താ സംഭവിച്ചത്? ലക്ഷ്മി പറഞ്ഞു സൂര്യേച്ചിയുടെ മുഖത്തു നോക്കി സംസാരിച്ചിട്ട് ആഴ്ചകളായി എന്ന്. എന്താ ഇതിനൊക്കെ അര്‍ത്ഥം? എന്താ സൂര്യേച്ചിയോട് സംസാരിക്കാന്‍ വിനയേട്ടന് ഇത്ര ഫോര്മാലിറ്റി? ”
“അന്യന്റെ ഭാര്യയോട് അധികം സംസാരിക്കുന്നതു ശരിയല്ലല്ലോ?”
“അന്യന്റെ .... അന്യന്റെ ഭാര്യയോ?.... സൂര്യേച്ചി...സൂര്യേച്ചി എങ്ങിനെയാ വിനയേട്ടന് അന്യന്റെ ഭാര്യയാകുന്നത്?”
“അത്... അത്....”
“എന്താ വിനയേട്ടാ... എന്തായാലും എന്നോട് പറയൂ...”
“അവളെങ്ങനെ അന്യന്റെ ഭാര്യയല്ലാതിരിക്കും?”
“എന്ത് ???”
“ഇപ്പോള്‍ എനിക്ക് ഞാന്‍ തികച്ചും അന്യനാണ്... പിന്നെ അവളെങ്ങിനെ അന്യന്റെ ഭാര്യയാവാതിരിക്കും!!!”
വിനയേട്ടന് ഫോണ്‍ വെച്ചത് സുധിയറിഞ്ഞു.
കളിയോ കാര്യമോ എന്ന് തിരിച്ചറിയാനാവാത്ത ആ വാചകത്തിന്റെ അര്‍ത്ഥാനര്‍ത്ഥങ്ങള്‍ സുധി തിരയവേ, മറുവശത്ത്, ചേതനകളുടെ ഈ പരിണാമഘട്ടത്തിലും, വര്‍ഷങ്ങളായി ഉണര്‍ന്നിരിക്കുന്ന മോണിട്ടറിലെ ലക്ഷക്കണക്കിനു വരികളിലായി കിടക്കുന്ന ചലനമറ്റ കോഡുകളുടെ ഇടയിലൂടെ വിനയന്റെ ജീവസ്സുറ്റ കണ്ണുകള്‍ യാന്ത്രികമായി സഞ്ചരിച്ചു കൊണ്ടേയിരുന്നു.
ക്രെഡിറ്റ് കാര്‍ഡ് - ഷോര്‍ട്ട് ഫിലിം ട്രെയിലര്‍
-
ക്രെഡിറ്റ് കാര്‍ഡ് എന്ന എന്റെ പുതിയ ഷോര്‍ട്ട് ഫിലിമിന്റെ ട്രെയിലര്‍.
March Release at www.forumkeralam.com
12 years ago
26 comments:
ചേതനകളുടെ പരിണാമദശയില്‍ ആരെല്ലാമോ നമുക്ക് അന്യരാകുന്നു...നാം പോലും...അപ്പോള്‍ പിന്നെ നമുക്കു ചുറ്റുമുള്ളവരോ...?
കളിയോ കാര്യമോ എന്ന് എനിക്ക് തിരിച്ചറിയാനാവാത്ത ഒരു ചിന്തയുടെ അര്‍ത്ഥാനര്‍ത്ഥങ്ങള്‍ ഞാന്‍ തിരയുകയാണ്...കൂടെ കൂടുന്നോ?[ഓരോ പൊട്ടത്തരങ്ങളേ!!!]
സസ്നേഹം
ദൃശ്യന്‍
വിനയന്റെ പരിണാമം വല്ലത്തൊരു വിനയായല്ലോ ദൃശ്യാ...
അതൊരു വല്ലാത്ത പരിണാമം ആയിപ്പോയി.
സ്വാഭാവികമായ ഈ പരിണാമം നമ്മുടെ ബ്ലോഗിണികള്ക്കിഷ്ടമായില്ലെന്നുണ്ടോ...
വിനയേട്ടന് ഫോണ്‍ കട്ടുചൈതതിനെത്തുടര്ന്ന് സുധിയും ലക്ഷ്മിയും കൂടി സൂര്യേച്ചിയെ കുത്തിത്തിരിക്കുകയും, അതിന്‍പ്രകാരം സൂര്യേച്ചി വനിതാ കമ്മിഷനില്‍ പീഡനത്തിന് കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് കേസ് കേട്ട ജഡ്ജി, പരാതി നല്‍കിയതിന് രണ്ടു മണിക്കൂര്‍ മുന്‍പെ വിവാഹത്തിന്റെ ഏഴാം വര്‍ഷം കഴിഞ്ഞുവെന്നു പറഞ്ഞ് കേസ് തള്ളി.
ഇതില്‍ പ്രതിഷേധിച്ച് സൂര്യേച്ചി വിനയേട്ടന്റെ കൂട്ടുകാരനൊപ്പം ഒളിച്ചോടി.
വിനയേട്ടന് വട്ടനായി. തുടര്‍ന്ന് ഭ്രാന്തനായി പ്രൊമോഷന് കിട്ടിയ അദ്ദേഹം മാട്രിമോണിയല്‍ പേജില്‍ നാലു കോളം പരസ്യം ചൈതു.
പോരെ?
എനിക്കു ഞാന്‍ അന്യന്.
അപ്പോള്‍ എന്റെ ഭാര്യ അന്യന്റെ ഭാര്യ.
കൊള്ളാം..
ചിന്തിപ്പിക്കുന്ന പ്രമേയം
വന്നു വായിച്ച് കമന്റ്റിയ എല്ലാവര്ക്കും നന്ദി.
ഇട്ടിമാളൂസേ, എല്ലാ പരിണാമങ്ങളും നല്ലതിനാകണം എന്ന് നിര്‍ബന്ധമില്ലല്ലോ. പിന്നെ വിനയന്(ചേതനകളുടെ)പരിണാമങ്ങളുടെ ആരംഭദശയിലാണെന്ന് നമുക്ക് ആശ്വസിക്കാം!
സൂ:-)
കണ്ണൂരാനേ, അങ്ങനെയും കരുതാം. അടി കൊള്ളുന്നവനേക്കാള് അടിയുടെ വേദന അറിയുന്ന വേറേ ആരുമില്ലല്ലോ!
കുടുംബംകലക്കി, തന്റ്റെ പേര് അന്വര്‍ത്ഥമാക്കുന്ന കമന്റ്റ്. രസിച്ചു!
നന്ദി പ്രമോദ്.
വന്നു വായിച്ച് കമന്റ്റാതെ പോയവര്‍ക്കും നന്ദി.
സസ്നേഹം
ദൃശ്യന്‍
“ഇപ്പോള്‍ എനിക്ക് ഞാന്‍ തികച്ചും അന്യനാണ്... പിന്നെ അവളെങ്ങിനെ അന്യന്റെ ഭാര്യയാവാതിരിക്കും!!!”
ഹഹ... ദൃശ്യാ... നന്നായിരിക്കുന്നു ചിന്ത :)
ഇതാണ് തത്ത്വചിന്താത്മകം
“ഇപ്പോള്‍ എനിക്ക് ഞാന്‍ തികച്ചും അന്യനാണ്!“
ദൃശ്യാ, അവസാനം അടിപോളി!
ആദ്യത്തേക്ക് തിരിച്ചുവരാം:
“ആ വിനയേട്ടാ, സുധിയാണ്
ഞാനോ...? ഗ്രേറ്റ്!”
ഇന്നു രാവിലെ സൂര്യേച്ചി ലക്ഷ്മിയെ വിളിച്ചിരുന്നൂത്രേ.”
ങ്ഹും”
-എന്താ വിനയേട്ടന്റെ പ്രശ്നം?”
“എനിക്കെന്തു പ്രശ്നം?”
നില്ക്കൂ:
ഒന്നു ചോദിക്കട്ടെ:
അപ്പോള്‍ ആരാ ഈ സുധി, ഈ വിനയേട്ടന്, ഈ സൂര്യേച്ചി, ഈ ലക്ക്ഷ്മി?
അവസാനം ഒന്നുകൂടി ആവര്‍ത്തിക്കട്ടെ:
“ഇപ്പോള്‍ എനിക്ക് ഞാന്‍ തികച്ചും അന്യനാണ്!“
“അടിച്ചുപൊളിച്ചു“ എന്നു തന്നെ പറയണം.
-ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസന്റെ കഥാപാത്രം ആര്‍ക്കെങ്കിലും ഓര്‍മ്മ വന്നോ?
"പിന്നെ അവളെങ്ങിനെ അന്യന്റെ ഭാര്യയാവാതിരിക്കും!!!” -ചങ്കില് കൊള്ളുന്ന വാക്കുകള്‍ എന്നൊക്കെ പറയുന്നതിതാണോ?
ദൃശ്യന്റെ വേറിട്ട കഥ, പരിണാമം നിനച്ചിരിക്കാത്തതും സംഭാഷണങ്ങള്‍ ഉള്ളില്‍ തട്ടും വിധവുമായി.
ഈ ഐ.ടി. മേഖലയില്‍ ജോലിചെയ്യുന്നതുകൊണ്ടാണോ ദൃശ്യേട്ടാ വിനയന് ഇങ്ങനെ സ്വയം അന്യനായിപ്പോയത്?
അഗ്രജാ, നന്ദി!
വിചാരമേ, അഭിപ്രായത്തിന് വളരെ നന്ദി.
കൈതമുള്ളേ,
ഒന്നു വായിച്ചാല്‍ ഈ കഥാപാത്രങ്ങള്‍ തമ്മിലുള്ള കണക്ഷന്സ് വായനക്കാരന് മനസ്സിലാവും എന്ന് കരുതിയാണ് വിവരിക്കാഞ്ഞത്. പിന്നെ കഥയുടെ ഫോര്‍മാറ്റിന് അതു ആവശ്യമില്ലെന്നും തോന്നി. സുധി-ലക്ഷ്മി , വിനയന്-സൂര്യ ദമ്പതികള്‍ കുടുംബസുഹൃത്തുകളാണ്.
ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസന്റെ കഥാപാത്രത്തെ ഓര്‍മ്മ വരുന്നതില്‍ തെറ്റില്ല, പക്ഷെ രണ്ടും രണ്ടു കഥാപാത്രങ്ങളാണ്,ല്‍ അവരുടെ ചിന്തകളും പ്രശ്നങ്ങളും വ്യത്യസ്തവുമാണ്. അല്ല എന്ന് തോന്നിയൊ?
വിശദമായ കമന്റിനു നന്ദി.
സസ്നേഹം
ദൃശ്യന്‍
ഏറനാടാ, അഭിനന്ദനങ്ങള്‍ക്ക് വളരെ നന്ദി.
ഈ ഐ.ടി. മേഖലയില്‍ ജോലിചെയ്യുന്നതുകൊണ്ടാണോ വിനയന് ഇങ്ങനെ സ്വയം അന്യനായിപ്പോയത് എന്നെനിക്ക് അറിയില്ല അപ്പൂ. ഇന്നത്തെ പ്രൊഫഷണല്‍ ജീവിതരീതിയുടെ ഫലമായി സ്വയം അകന്നു പോകുന്ന ഒരുപാട് പേരെ ഞാന്‍ കണ്ടിട്ടുണ്ട്. അത്തരത്തിലൊരുപാട് കാഴ്ച്ചകളുടെ പ്രതിഫലനമാകാം വിനയനില്‍ കണ്ടത്. അത്തരത്തിലൊരു പ്രൊഫഷണലിന്റ്റെ സാധാരണമായ ഒരാഗ്രഹത്തിന്റ്റെ അസാധാരണമായ പരിസമാപ്തി എന്റ്റെ തന്നെ മറ്റൊരു കഥയിലൂടെ -ഒരു ITകാരന്റ്റെ സാദാ ആഗ്രഹം
- ഞാന്‍ പറഞ്ഞീട്ടുണ്ട്. സമയം അനുവദിക്കുമെങ്കില്‍ വായിക്കുക.
http://narasaya.blogspot.com/2007/02/it_25.html
http://chinthukal.blogspot.com/2006/12/it.html
വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
സസ്നേഹം
ദൃശ്യന്‍
ഈ മനോഹരമായ കഥയെ ഒരു ബ്ലൊഗിനുള്ളില് തളച്ചിട്ടു ,മറ്റുള്ളവര്‍ അറിയാതെ അജ്ഞാതനായി കഴിയാന്‍ ശ്രമിക്കരുത്.“അകണ്ണുപൊത്തിക്കളിക്കിടയില് കുടുങ്ങിക്കിടക്കുന്ന ചിന്തകളെ തത്ക്കാലത്തേക്ക് മാറ്റി‘ എ ത്ര സുന്ദരമായ ഭാവാവിഷ്കരണം ഉടനീളം ഇതിനുള്ളീല്‍ ഒളിച്ചിരിക്കുന്നു.മുഴുവന്‍ വായിച്ചു തീര്ന്നപ്പോല് കണ്ണൂകള്‍ ഈറനണിഞ്ഞതു അറിഞ്ഞില്ല.ഒരു ഉമ്മ തരട്ടേ? അനുമോദനങ്ങള്‍!
കുഞ്ഞുബി
അസാധാരണമായതൊന്നും ഇവിടുന്നു പ്രതീക്ഷിക്കരുതെന്നു തലക്കെട്ടില്‍ എഴുതിവച്ചിരിക്കുന്നതിനു വിപരീതമായ നല്ല പോസ്റ്റ്....
മുരളീ,
ഈ കഥയില്‍ അസാധാരണമായതെന്തെങ്കിലുമുണ്ടോ എന്നെനിക്കറിയില്ല. നമ്മളില്‍ പലരുടെയും ജീവിതം സാധാരണതയില്‍ നിന്നേറെ ദൂരേയ്ക്ക് പോയ്ക്കൊണ്ടിരിക്കുന്നു എന്നതാണ് സത്യമെന്ന് തോന്നുന്നു. അപ്പോള്‍ ഈ അസാധാരാണതയും നമുക്ക് സാധാരണമാകുന്നു. വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
കുഞ്ഞുബി,
ഈ കമന്റ്റ് ഈ കഥയ്ക്കല്ലെന്നറിയാം. നന്ദി.
സസ്നേഹം
ദൃശ്യന്‍
പരിണാമം... :)
ഒരു പരിണാമം തന്നെ.
ഒരു പക്ഷെ സൂര്യ വിനയന് ദമ്പതികള്‍ പുഷ്പ്പിച്ചിരുന്നെങ്കില്, ആ കുഞ്ഞിച്ചിരിയില്‍ ഇങ്ങിനെയൊരു പരിണാമം ഉണ്ടാകുമായിരുന്നില്ല.
:)
ഈ പരിണാമത്തിന്റെ പരിമാണം എത്ര നാഴീന്നു ചോദിച്ചാല്‍ നാഴി പോരാ ഇടങ്ങഴിയോ പറയോ ഒക്കെ കൊണ്ടു വരൂ എന്നു പറയേണ്ടിവരും. അവനോനവനവന് അന്യനായിമാറുന്ന പരിണാമത്തിന്റെ പരിമാണം അളന്നു കണ്ടുപിടിക്കാന്‍ ഇത്തിരി കടുപ്പം തന്യാണേ.
അവനുക്കവന് അന്യന്, അപ്പോള്‍ അവന്റെ ഭാര്യയോ അന്യന്റേത്.
പരിണാമം നന്നായിരിക്കുന്നു. നല്ല ചിന്ത.
കുഞ്ഞാ, നല്ല ചിന്ത. ആ ചിരിയിലും അന്യത്വം കാണാന്‍ വിധിക്കപ്പെട്ടവര്‍ ഉണ്ടായെന്നും വരാം. എനിക്കറിയില്ല.
ആവനാഴീ.... ങ്ഹും....അവനോനവനവന് അന്യനായിമാറുന്ന പരിണാമത്തിന്റെ പരിമാണം അളന്നു കണ്ടുപിടിക്കാന്‍ ഇത്തിരി കടുപ്പം തന്ന്യാണ്. :-)
ഇത്തിരിവെട്ടം, ശ്രീ, വൈവസ്വതന്,കുട്ടന് മേനോന് - നന്ദി.
സസ്നേഹം
ദൃശ്യന്‍
കുട്ടന്മേനോനേ,
പരിണാമം സ്വാഭാവികമാണ്. ചിന്ത നന്നല്ലെന്നെനിക്കറിയാം. ഇത്തരം ചിന്തകള്‍ കഥകളില്‍ മാത്രമൊതുങ്ങട്ടെ എന്നാണെന്റ്റെ പ്രാര്‍ത്ഥന!
സസ്നേഹം
ദൃശ്യന്‍
drushyaa, ugran....
(veendum 'Vijayan'-ne ormippichu, kude 'Kafka'-yeyum...)
Post a Comment