തിരയുന്നു ഞാന്‍ നിന്നെ വാചകക്കൂട്ടത്തില്‍
പൊരുളിന്റെ പൊരുളൂറും അക്ഷരക്കൂട്ടത്തില്‍
ഇരുളില്‍, എന്നേകാന്തവഴികളില്‍ നിന്നുടെ
ഭാവനാമണിനാളം തെളിയ്ക്കുവാനായില്ലേ?
എത്രയോ ഗ്രന്ഥങ്ങളതിലെത്രയോ താളുകള്‍
എത്രയോ ചിന്തകള,തുതിര്‍ക്കും തരംഗങ്ങള്‍
ക്ഷരമാകാ വേദത്തിന് സത്താകും ഋക്കുകളിന്‍
ജ്ഞാനേ വിചാരേ പൊലിയും മനസ്സുകള്‍
ഇനിയെത്രയായിരം മന്വന്തരങ്ങള്‍ ഞാന്‍
അലയേണ്ടു ബഹുദൂരമീ തീരാവഴികളില്‍
നിന്നെയും തേടി നിന്നാലയം തേടി,യെന്‍
ആത്മാവില്‍ നിറയുന്ന അറിവിന് പ്രകാശമേ!!!
5 comments:
വെറുതെ മനസ്സില്‍ വന്ന ഒരു ചിന്ത
അതു വെറുതെ ഒരു കവിത പോലെ കുറിക്കുന്നു...
എഴുതിയപ്പോള്‍ ഒരുപാട് നീളം തോന്നിയതിനെ വെട്ടിച്ചുരുക്കി 12 വരികളിലൊതുക്കുന്നു... അതു കൊണ്ട് ഗുണമോ ദോഷമോ എന്ന് നിങ്ങള്‍ തീരുമാനിക്കുക.
നിരൂപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സ്വാഗതം!!! :-)
സസ്നേഹം
ദൃശ്യന്‍
:)
..
അക്ഷരങ്ങള്‍ വഴികാട്ടിയാണ്,അതുപോലെ തന്നെ ആത്മാവില്‍ നിറയുന്ന അറിവിന്റെ പ്രകാശവും..നല്ല ചിന്തകള്‍..(ചിന്തുകള്‍)
സോനാ,
വന്നതിനും വായിച്ചതിനും ഒരു വാക്കുരിയാടിയതിനും താങ്ക്സുണ്ട് കേട്ടോ... :-)
സസ്നേഹം
ദൃശ്യന്‍
Post a Comment