
ചൂടും പുകയും നിറഞ്ഞോരടുപ്പിന്റ്റെ
ചോട്ടിലുരുകി ദഹിക്കുമമ്മ
വറ്റില്ലാക്കഞ്ഞിയൊഴിക്കുമ്പോഴിറ്റിടും
കണ്ണീരില്‍ മെല്ലെ ചിരിക്കുമമ്മ
ആകാശപ്പൂക്കളുണരുന്ന രാത്രികള്‍
താരാട്ടു പാടിനിറയ്ക്കുമമ്മ
പറയാതകലങ്ങള് പൂകുന്ന കാലത്തും
ഓര്‍മ്മയില്‍ വാടാതിരിക്കുമമ്മ
സുന്ദരസ്വപ്നത്തിന് പൂമുഖവാതിലില്‍
സ്നേഹത്തിന് നിറവായ് നില്‍ക്കുമമ്മ
പ്രജ്ഞയിലെല്ലാം നിറയുന്ന നേരത്ത്
പ്രാണന്റ്റെ നാളമായാളുമമ്മ
തലചായ്ക്കാന്‍ മടിയേതുമില്ലെന്നറിയുമ്പോള്
ഓര്‍ത്തിടും നമ്മളേ നമ്മുടമ്മ!
നമ്മിലെ ജീവനേ നമ്മുടമ്മ!!!
ചോട്ടിലുരുകി ദഹിക്കുമമ്മ
വറ്റില്ലാക്കഞ്ഞിയൊഴിക്കുമ്പോഴിറ്റിടും
കണ്ണീരില്‍ മെല്ലെ ചിരിക്കുമമ്മ
ആകാശപ്പൂക്കളുണരുന്ന രാത്രികള്‍
താരാട്ടു പാടിനിറയ്ക്കുമമ്മ
പറയാതകലങ്ങള് പൂകുന്ന കാലത്തും
ഓര്‍മ്മയില്‍ വാടാതിരിക്കുമമ്മ
സുന്ദരസ്വപ്നത്തിന് പൂമുഖവാതിലില്‍
സ്നേഹത്തിന് നിറവായ് നില്‍ക്കുമമ്മ
പ്രജ്ഞയിലെല്ലാം നിറയുന്ന നേരത്ത്
പ്രാണന്റ്റെ നാളമായാളുമമ്മ
തലചായ്ക്കാന്‍ മടിയേതുമില്ലെന്നറിയുമ്പോള്
ഓര്‍ത്തിടും നമ്മളേ നമ്മുടമ്മ!
നമ്മിലെ ജീവനേ നമ്മുടമ്മ!!!
5 comments:
ഈ പുതുവത്സരദിനത്തില്‍,
ആദ്യം അമ്മയെ ഓര്‍ക്കാതെ മറ്റു മുഖങ്ങള്‍ മനസ്സില്‍ തിരഞ്ഞവര്‍ക്കും,
എല്ലാവര്ക്കും ആശംസകള്‍ നേര്‍ന്നിട്ടും അമ്മയെ മാത്രം ആശംസിക്കന് മറന്നവര്‍ക്കും,
അമ്മയുടെ ഓര്‍മ്മകളില്‍ മനസ്സ് വിങ്ങുന്നവര്ക്കും,
അമ്മയെ സ്നേഹിക്കുന്ന, അമ്മ സ്നേഹിക്കുന്ന (മക്കളെ സ്നേഹിക്കാത്ത അമ്മമാരുണ്ടൊ എന്നെനിക്ക് അറിയില്ല, ഞാനിത് വരെ കണ്ടിട്ടില്ല) എല്ലാ ബ്ലോഗര്‍ക്കും
“നമ്മിലെ ജീവനേ നമ്മുടമ്മ” സമര്‍പ്പിക്കുന്നു.
സസ്നേഹം
ദൃശ്യന്‍
ദൃശ്യാ,
പോസ്റ്റുകള്‍ നന്നാവുന്നുണ്ട്. തുടരൂ... :-)
പുതുവത്സരമായി, അമ്മയെ അല്ല ലോകത്തെമ്പാടുമുള്ള അമ്മയെകുറിച്ച്, മാതൃസ്നേഹത്തെകുറിച്ചെഴുതിയ കവിത നന്നായി.
അഭിനന്ദനങ്ങള്‍
ദൃശ്യന്‍ വരികളിലൂടെ ഉണര്‍ത്തിയ മാതൃസ്നേഹത്തിനു മുന്പില് പ്രണാമം.
ദൃശ്യാ,
നന്ദി.
താങ്കള്‍ വന്ന് എന്റെ പോസ്റ്റിലെ കവിത ‘അമ്മയ്ക്കൊരുമ്മ’ വായിച്ചു പോയതിനല്ല ,എന്നെ വിളിച്ചു കോണ്ടു വന്ന് ഈ നല്ല കവിത കാട്ടിത്തന്നതിനു്.
എല്ലാ ജലവും കടലിലൊഴുകിച്ചേരുന്നതു പോലെ ,മക്കളായിപ്പിറന്നവരുടെയെല്ലാം സ്നേഹം അമ്മയാകുന്ന സ്നേഹസാഗരത്തില്‍ ചെന്നുചേരട്ടെ.
Post a Comment